കാഴ്ചപ്പാടും ദൗത്യവും
കാഴ്ചപ്പാട് (Vision)
“ജനപങ്കാളിത്തം ഉറപ്പാക്കി, സാമൂഹ്യനീതി, സുസ്ഥിര വികസനം, ശുചിത്വം, ആരോഗ്യസംരക്ഷണം, വിദ്യാഭ്യാസം, തൊഴിൽസാധ്യത എന്നിവ ഉറപ്പുള്ള സ്വയംപര്യാപ്ത ഗ്രാമ സമൂഹം സൃഷ്ടിക്കുക.”
ദൗത്യം (Mission)
- ഗ്രാമവാസികൾക്ക് അടിസ്ഥാന സൗകര്യങ്ങളും പൊതുസേവനങ്ങളും കാര്യക്ഷമമായി ലഭ്യമാക്കുക.
- ശുചിത്വം, കുടിവെള്ളം, ആരോഗ്യപരിരക്ഷ, പരിസ്ഥിതി സംരക്ഷണം എന്നിവയ്ക്ക് മുൻഗണന നൽകുക.
- സ്ത്രീകൾ, കുട്ടികൾ, വയോജനങ്ങൾ, ഭിന്നശേഷിക്കാർ എന്നിവരുടെ ക്ഷേമം ഉറപ്പാക്കുക.
- കാർഷികം, സ്വയംതൊഴിൽ, ചെറുകിട സംരംഭങ്ങൾ എന്നിവ പ്രോത്സാഹിപ്പിച്ച് സാമ്പത്തിക വളർച്ച കൈവരിക്കുക.
- ജനപങ്കാളിത്തത്തോടെയും സുതാര്യമായ ഭരണ സംവിധാനത്തിലൂടെയും വികസന പ്രവർത്തനങ്ങൾ നടപ്പാക്കുക.